സ്വരാജ് ട്രോഫി
മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരള സർക്കാർ എല്ലാ വർഷവും നൽകുന്ന പരമോന്നത പുരസ്കാരമാണ് സ്വരാജ് ട്രോഫി. സംസ്ഥാനത്തെ ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയുടെ വികസനക്ഷേമ പ്രവർത്തനങ്ങൾ, ഭരണമികവ്, ഫണ്ട് വിനിയോഗം, മാലിന്യ നിർമാർജ്ജനം എന്നിവ വിലയിരുത്തിയാണ് ഈ പുരസ്കാരം നൽകുന്നത്.ടി പുരസ്കാരം 2021-2022 വര്ഷം മരിയാപുരം ഗ്രാമ പഞ്ചായത്തിന് ലഭിക്കുകയുണ്ടായി.