ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന മരിയാപുരം, ഉടുമ്പന്‍ചോല പഞ്ചായത്തിന്റേയും തുടര്‍ന്ന് കട്ടപ്പന പഞ്ചായത്തിന്റേയും കാമാക്ഷി പഞ്ചായത്തിന്റേയും ഭാഗമായിരുന്നു. പിന്നീട് കാമാക്ഷി പഞ്ചായത്ത് വിഭജിച്ച് 10/02/1973-ല്‍ മരിയാപുരം പഞ്ചായത്ത് നിലവില്‍ വന്നു കാല്‍നടയായിട്ടാണ് ആദ്യകാലത്ത് ആളുകള്‍ ഇവിടെ എത്തിയിരുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം, ദുഷ്കരമായ കാലാവസ്ഥ, ഭക്ഷ്യദൌര്‍ലഭ്യം, പണി ആയുധങ്ങളുടെ കുറവ്, പാര്‍പ്പിട നിര്‍മ്മാണത്തിനുള്ള ബുദ്ധിമുട്ട്, സാമ്പത്തിക പരാധീനത എന്നിവയെല്ലാം ആദ്യകാല കുടിയേറ്റക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്നങ്ങളാണ്1922-ല്‍ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ജോണും അദ്ദേഹത്തിന്റെ സുഹൃത്തും എഞ്ചിനീയറുമായ തോമസും ഇടുക്കി വനപ്രദേശത്ത് നായാട്ടിന് വന്നു. 1963-ല്‍ കേന്ദ്രപ്ളാനിംഗ് കമ്മിഷന്‍ ഇടുക്കി പദ്ധതിക്ക് അംഗീകാരം നല്‍കുകയും ചെയ്തു.
കൂടുതൽ വായിക്കുക